Debate Super prime time

കര്‍ഷക പ്രക്ഷോഭം കടപുഴക്കുമോ?

അമിത്ഷായുടെ പാതിരാ ബുദ്ധിക്കും കര്‍ഷകരെ പാട്ടിലാക്കാന്‍ കഴിഞ്ഞില്ല. കേന്ദ്രസര്‍ക്കാര്‍ രേഖാമൂലം കൊടുത്ത എട്ടിന ഉറപ്പുകള്‍ കര്‍ഷകര്‍ തള്ളി. അവര്‍ സമരവുമായി മുന്നോട്ട്. പുതിയ മുദ്രാവാക്യങ്ങളാണ് അവര്‍ ഇനി ഉയര്‍ത്തുക. റിലയന്‍സ് ബഹിഷ്‌കരണം, ടോള്‍ നിരാകരണം, ബിജെപി പ്രതിനിധികളെ ബഹിഷ്‌കരിക്കല്‍. അങ്ങനെ കോര്‍പ്പറേറ്റുകളേയും കോര്‍പ്പറേറ്റ് സേവ ചെയ്യുന്ന കേന്ദ്ര സര്‍ക്കാരിനേയും പിടിച്ചു കുലുക്കുന്ന വിപ്ലവപാതയിലേയ്ക്ക് പ്രക്ഷോഭം കര്‍ഷക കടക്കുന്നു. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- എന്‍.കെ.പ്രേമചന്ദ്രന്‍, എസ്.സുരേഷ്, പി.ടി.ജോണ്‍ എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 7.30 മുതൽ 8.30 വരെ.