Debate Super prime time

സ്വകാര്യതയോടുള്ള സമീപനം മാറുമോ?

ക്ലിഫ് ഹൗസ്. കേരളത്തിന്റെ അധികാര കേന്ദ്രമായ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി. അധികാരത്തിന്റെ ആഡംബരങ്ങള്‍ പലതാണ്. അധികാരികള്‍ ആഗ്രഹിച്ചാലും ഇല്ലെങ്കിലും അതവരെ പിന്തുടരും. എന്നാല്‍ ക്ലിഫ് ഹൗസ് കേരളത്തിന്റെ വേറിട്ടൊരു കാഴ്ചയാണ്. അധികാരത്തിന്റെ ആഡംബരങ്ങളൊന്നും ക്ലിഫ് ഹൗസിനെ കളങ്കപ്പെടുത്താറില്ല. മുഖ്യമന്ത്രി കുടുംബമായി കഴിയുന്ന ഒരിടം. കേരളത്തെ സംബന്ധിച്ച് ക്ലിഫ് ഹൗസ് എന്നാല്‍ അതാണ്. ആ ക്ലിഫ് ഹൗസ് ഇന്ന് ഒരു മംഗള മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ വിവാഹത്തിന്. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രഡിഡന്റ് മുഹമ്മദ് റിയാസാണ് വരന്‍. വി.വി.ഐ.പികളുടെയും വി.ഐ.പികളുടെയും പൊതുവ്യക്തികളുടെയുമൊക്കെ കുടുംബം, സ്വകാര്യത, ഇഷ്ടാനിഷ്ടങ്ങള്‍ എന്നിവയെ ഒരു സമൂഹം എന്ന നിലയില്‍ നാം സമീപിക്കുന്ന രീതിയില്‍ ചില തിരുത്തലുകള്‍ വരുത്തേണ്ടതുണ്ടോ. സ്വകാര്യതയോടുള്ള സമീപനം മാറുമോ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. എ.എ.റഹീം, രാഹുല്‍ ഈശ്വര്‍, സി.പി.ജോണ്‍, ഷീബ അമീര്‍, എം.എന്‍.കാരശേരി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 7.30 മുതൽ 9.00 വരെ.