Debate Super prime time

പ്രതിക്കൂട്ടിലാക്കുമോ പ്രതിപക്ഷം?

സര്‍ക്കാരിനെതിരായ കുറ്റപത്രം അവിശ്വാസ പ്രമേയമായി നാളെ നിയമസഭയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പ്രതിപക്ഷം. സ്വര്‍ണക്കടത്ത് കേസിന്റെ പശ്ചാത്തലത്തിലാണ് അവിശ്വാസ പ്രമേയത്തിന് തയാറെടുപ്പ് തുടങ്ങിയതെങ്കില്‍ ഇപ്പോള്‍ ഒരു പറ്റം ആരോപണങ്ങളാണ് സര്‍ക്കാരിനെതിരെ പ്രതിപക്ഷം കരുതിവെച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണത്തിന് പുറമെ ലൈഫ് മിഷന്‍ പദ്ധയിയിലെ വിദേശസഹായം. മന്ത്രി കെ.ടി. ജലീലിനെ സംശയനിഴലിലാക്കിയ കോണ്‍സുലേറ്റില്‍ നിന്ന് സംഭാവന സ്വീകരിക്കല്‍ ഇവയ്‌ക്കെല്ലാം സര്‍ക്കാര്‍ മറുപടി നല്‍കേണ്ടിവരും. മൂര്‍ച്ചയുള്ള ആയുധങ്ങളുമായി സര്‍ക്കാരിനെ നേരിടാന്‍ പോകുന്ന പ്രതിപക്ഷ നിരയ്ക്ക് തിരിച്ചടി ഉണ്ടാക്കുന്നതാണ് മുന്നണിക്കുള്ളിലെ ചേര്‍ച്ചയില്ലായ്മ. കേരള കോണ്‍ഗ്രസിലെ ജോസ്‌-ജോസഫ് പക്ഷങ്ങള്‍ പരസ്പരം വിപ്പ് നല്‍കി മുന്നണിക്ക് നാണക്കേടുണ്ടാക്കുന്നു. സര്‍ക്കാരിന്റെ നിലനില്‍പ്പിന് അവിശ്വാസ പ്രമേയം ഒരു പോറലും ഏല്‍പ്പിക്കില്ലെങ്കിലും അഞ്ച് മണിക്കൂര്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിക്കാനുള്ള അവസരം കിട്ടുന്നത് ചെറിയ കാര്യമല്ല. പ്രതിക്കൂട്ടിലാക്കുമോ പ്രതിപക്ഷം? സൂപ്പര്‍ െ്രെപം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- എ പ്രദീപ്കുമാര്‍ എംഎല്‍എ, അനില്‍ അക്കര എംഎല്‍എ, വി വി രാജേഷ്, പി സി ജോര്‍ജ് എംഎല്‍എ എന്നിവര്‍.