Debate Super prime time

പ്രളയദുരിതം മറന്നോ 50 കോടിയുടെ മതില്‍?

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം തടയാന്‍ വകയിരുത്തിയ 50 കോടി മതില്‍ കെട്ടാനെടുക്കും. സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ ബോധിപ്പിച്ചതാണിത്. മുഖ്യമന്ത്രി പന്ത്രണ്ടാം തീയതി പറഞ്ഞത് മതില്‍ തീര്‍ക്കുന്നത് സര്‍ക്കാര്‍ പണം കൊണ്ടല്ല എന്നായിരുന്നു. ഇന്നിപ്പോള്‍ കോടതിയില്‍ പറഞ്ഞത് നേരെ മറിച്ചും. പക്ഷേ കോടതി ചോദിച്ച നിര്‍ണായക ചോദ്യത്തിന് സര്‍ക്കാരിന് മറുപടിയില്ല. സംസ്ഥാനം പ്രളയദുരിതത്തില്‍പ്പെട്ട് ഉഴലുമ്പോള്‍ ഏതിനാണ് മുന്‍ഗണന എന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചത്. ഇങ്ങനെ പാഴായി പോകുന്ന പണം പ്രളയദുരിതാശ്വാസത്തിന് വകമാറ്റിക്കൂടെ എന്നും കോടതി ചോദിച്ചു. കോടതിയുടെ ചോദ്യങ്ങളുടേയും സര്‍ക്കാരിന്റെ മറുപടികളുടേയും പശ്ചാത്തലത്തില്‍ സൂപ്പര്‍ പ്രൈം ടൈം ഇന്ന് ചോദിക്കുന്ന ഒറ്റച്ചോദ്യമിതാണ്. പ്രളയദുരിതം മറന്നോ 50 കോടിയുടെ മതില്‍? എം.സ്വരാജ്, ജ്യോതികുമാര്‍ ചാമക്കാല, ജെ.ആര്‍ പദ്മകുമാര്‍, അഡ്വ. ജയശങ്കര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.