Debate Super prime time

വിധിയിലുള്ളത് നീതി നൽകലോ നിഷേധിക്കലോ....?

കേരളത്തിന്റെ സാമൂഹിക ശരീരത്തെ നെടുകെ പിളർത്തുന്നതാണ്ന ന്യൂനപക്ഷ സ്കോളർഷിപ്പ് വിധി. സ്കോളർഷിപ്പ് അനുവദിക്കുന്നതിൽ 80-20 എന്ന സർക്കാർ നിശ്ചയിച്ച അനുപാതത്തിന് പകരം ജനസംഖ്യാനുപാതം നടപ്പാക്കണമെന്നാണ് ഹൈക്കോടതി വിധിയുടെ കാതൽ. വേദനാജനകമായ വിധിയെന്ന് ഇതിനെ വിശേഷിപ്പിച്ച മുസ്ലീം സംഘടനകൾ, സർക്കാർ അപ്പീൽ പോകണമെന്ന് ശഠിക്കുകയാണ്. എന്നാൽ ദീർഘകാലമായി അനുഭവിക്കുന്ന വിവേചനത്തിൽ കോടതിയിൽ നിന്ന് നീതി കിട്ടി എന്നാണ് ഇന്ന് മുന്നാക്ക ക്രൈസ്തവ സഭകൾ പ്രതികരിച്ചത്. പദ്ധതികളെ മുസ്ലീംവിഭാഗം ഹൈജാക്ക് ചെയ്യുന്നുണ്ടോ? കാലാകാലങ്ങളായി ഉയർന്നു കേൾക്കുന്ന ചോദ്യങ്ങളിലേക്കാണ് ഇന്ന് എസ്‌പിടി കടന്നു പോകുന്നത്. വിധിയിലുള്ളത് നീതി നൽകലോ നിഷേധിക്കലോ....? പങ്കെടുക്കുന്നവർ: അഡ്വ.കെ അനിൽ കുമാർ,അഡ്വ.ഫൈസൽ ബാബു, അഡ്വ. അജി ജോസഫ് കോയിക്കൽ,അഡ്വ.ജോർജ് കുര്യൻ എന്നിവർ.

Watch Mathrubhumi News on YouTube and subscribe regular updates.