Debate Super prime time

പികെ ശശിയ്ക്ക് സസ്‌പെന്‍ഷന്‍; പാര്‍ട്ടി നല്‍കിയത് ശിക്ഷയോ രക്ഷയോ?

പാലക്കാടന്‍ കാറ്റ് ശശിക്ക് അനുകൂലമായിരുന്നിട്ടും പാര്‍ട്ടി കൈവിട്ടു. ശശിയെ സംരക്ഷിച്ചാല്‍ പാര്‍ട്ടിയും പ്രതിക്കൂട്ടിലാകും എന്നുറപ്പായതോടെയാണ് കടുത്ത നടപടിയിലേയ്ക് സിപിഎം കടന്നത്. ആറുമാസം ശശി പാര്‍ട്ടിക്കു പുറത്ത്. ശശിയുടെ ആരോഗ്യം പാര്‍ട്ടിക്ക് അനാരോഗ്യമാകുമെന്ന കാര്യത്തില്‍ സംസ്ഥാന സമിതിക്ക് സംശയമുണ്ടായില്ല. തരംതാഴ്ത്തലില്‍ ഒതുങ്ങുമെന്നു കരുതിയ നടപടി നീക്കമാണ് സസ്‌പെന്‍ഷനില്‍ കലാശിച്ചത്. നടപടിയെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നെന്ന് ശശി വ്യക്തമാക്കി. നീതി കിട്ടിയെന്ന് പരാതിക്കാരിയും. എന്നാല്‍ സര്‍വം ശുഭമെന്നു കരുതി ശശി വിവാദം അവസാനിക്കുമോ. സസ്‌പെന്‍ഷനുള്ള സാഹചര്യമൊരുക്കിയത് വിഎസിന്റെ നീക്കമാണോ. യെച്ചൂരിയുടെ ഇടപെടല്‍ സാധ്യത തിരിച്ചടിയാകുമെന്ന് കേരള നേതൃത്വം കണക്കുകൂട്ടിയോ. ചരടുവലികള്‍ പലയിടത്തു നടന്നിരിക്കാം. ചാരം മൂടിക്കിടന്ന പാലക്കാടന്‍ വിഭാഗീയത വരും നാളുകളില്‍ പുകഞ്ഞു തുടങ്ങാനുമിടയുണ്ട്. അപ്പോഴും ഒരുകാര്യം പറഞ്ഞേ തീരൂ. ഇത്തരമൊരു നടപടി മറ്റൊരു രാഷ്ട്രീയപാര്‍ട്ടിയില്‍ നിന്നും പ്രതീക്ഷിക്കാന്‍ കഴിയില്ലെന്ന്. ശശി വിവാദം അവസാനിച്ചാലും വിഭാഗീയതയുടെ ഭാവിയെന്താകും എന്നാണ് സൂപ്പര്‍ ്രൈപംടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. ശശിയുടെ തിരശീല വീണോ? പങ്കെടുക്കുന്നവര്‍ സി.എസ്.സുജാത, കെ.പി.അനില്‍ കുമാര്‍, ജോസഫ്.സി.മാത്യു എന്നിവര്‍.