Debate Super prime time

പ്രതിരോധിക്കാന്‍ രാജ്യം ഒറ്റക്കെട്ട്

സംസ്ഥാനത്ത് ഇന്ന് കൊറോണ സ്ഥിരീകരിച്ചത് എട്ട് പേര്‍ക്ക്. കോഴിക്കോട്ടെ നാല് പേര്‍ നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവരാണ്. മറ്റ് രാജ്യങ്ങളില്‍ നാല് മലയാളികള്‍ കൊറോണ ബാധിച്ച് മരിച്ചു. ഇന്ത്യയില്‍ 472 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം വീടിനുള്ളിലെ ലൈറ്റ് അണച്ച് ദീപം തെളിയിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുക്കാന്‍ രാജ്യം കാത്തിരിക്കുന്നു. പ്രതിരോധിക്കാന്‍ രാജ്യം ഒറ്റക്കെട്ട് എന്ന വിഷയമാണ് സൂപ്പര്‍ പ്രൈം ടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. വി മുരളീധരന്‍, കെ ടി ജലീല്‍, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോടെക്‌നോളജി ഡയറക്ടര്‍ എം രാധാകൃഷ്ണപിള്ള, ഷൈമോന്‍ തോട്ടുങ്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.