Debate Super prime time

ആദ്യഘട്ടം ആര്‍ക്കൊപ്പം?

കോവിഡിന്റെ കെട്ടുവേലികള്‍ക്കുള്ളിലും തദ്ദേശപ്പോരിന്റെ ആദ്യഘട്ട പരസ്യ പ്രചാരണം ആവേശപൂര്‍വം സമാപിച്ചു. തെരുവില്‍ കാണാത്ത കൂട്ടപ്പൊരിച്ചിലാണ് അവസാന ദിവസം നേതാക്കളുടെ വാക്‌പോരില്‍ കണ്ടത്. ബിജെപിയെ വിമര്‍ശിക്കാത്ത കോണ്‍ഗ്രസ് വര്‍ഗീയതക്ക് വഴങ്ങിക്കൊടുത്തെന്ന് സിപിഎം. തിരഞ്ഞെടുപ്പിലെ തോല്‍വി മുന്നില്‍ക്കണ്ടുള്ള മുന്‍കൂര്‍ ജാമ്യമെന്ന് കോണ്‍ഗ്രസ്. അധോലോക രാഷ്ട്രീയവും അധമരാഷ്ട്രീയവും ഒന്നിച്ച് തകരുമെന്ന് ബിജെപി .ആദ്യഘട്ടം ആര്‍ക്കൊപ്പം? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: കെ എന്‍ ബാലഗോപാല്‍,പന്തളം സുധാകരന്‍, പി ആര്‍ ശിവശങ്കര്‍ എന്നിവര്‍.