Debate Super prime time

ഉത്ര കേരളത്തോട് പറയുന്നത് എന്താണ്?

ആസിഡ് കുടിച്ച്, പട്ടിണി കിടന്ന്, പൊള്ളലേറ്റ്, വിഷം കഴിച്ച്, ഗ്യാസ് പൊട്ടിത്തെറിച്ച് മരിച്ചുപോയ ഒരുപാട് പെണ്‍മക്കളുടെ നാടാണിത്. ആ നിരയിലേക്ക് ഒരു 23കാരി കൂടി. ഉത്ര. കേട്ടുകേള്‍വിയില്ലാത്ത കൊലപാതകം. സ്വന്തം ഭാര്യയെ കൊലപ്പെടുത്താന്‍ കരിമൂര്‍ഖനെ കൂട്ടുപിടിച്ച വിഷംമുറ്റിയ മനുഷ്യരുടെ നാടാണ് നമ്മുടേത്. ഉത്ര കേരളത്തോട് പറയുന്നത് എന്താണ് എന്നാണ് സൂപ്പര്‍ പ്രൈം ടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. ഷാഹിദ കമാല്‍, വാവ സുരേഷ്, ഉത്രയുടെ അച്ഛന്‍ വിജയസേനന്‍, ഡോ. മോഹന്‍ റോയ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.