Debate Super prime time

നമ്മുടെ പിഞ്ചോമനകള്‍ക്ക് സംഭവിക്കുന്നതെന്ത്?

ഒരു പകലും രാത്രിയും നീണ്ട പ്രാര്‍ത്ഥനയും അന്വേഷണവും വിഫലമായി. കൊല്ലം കൊട്ടിയത്തിന് സമീപം ഇളവൂര്‍ സ്വദേശി ദേവനന്ദയെ മരിച്ച നിലയില്‍ സമീപത്തെ പുഴയില്‍ കണ്ടെത്തി. മരണത്തില്‍ ദുരൂഹത ഇല്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ ആദ്യ നിഗമനം. മുങ്ങിമരണമാകാനുള്ള സാധ്യതയാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടത്. എന്നാല്‍ അപായപ്പെടുത്തിയതാവാമെന്ന സംശയം ഇപ്പോഴുമുണ്ട്. പോലീസ് ഇതും അന്വേഷിക്കുന്നു. സമീപകാലത്ത് കുട്ടികള്‍ക്ക് നേരെ കൂടിവരുന്ന അതിക്രമങ്ങളുടെയും കുട്ടികളെ കാണാതാകലുകളുടേയും നടുക്കത്തില്‍ ഇങ്ങനെ സംശയിക്കുന്നതില്‍ ആരെയും കുറ്റപ്പെടുത്താനാകില്ല. കേരളം മുഴുവന്‍ പ്രാര്‍ത്ഥനയോടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നതിനിടെ എല്ലാവരെയും കണ്ണീരിലാക്കി കടന്നുപോയ ദേവനന്ദ എന്ന കൊച്ചുമിടുക്കിയെ ഓര്‍ത്തുകൊണ്ട് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു നമ്മുടെ പിഞ്ചോമനകള്‍ക്ക് സംഭവിക്കുന്നതെന്ത്? പി സുരേഷ്, ബിന്ദു കൃഷ്ണ, ജോര്‍ജ് ജോസഫ്, കണ്ണന്‍ നായര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.