Debate Super prime time

എന്‍ഐഎയുടെ ഉന്നമെന്ത്?

അങ്ങനെ എന്‍ഐഎ മുഖ്യമന്ത്രിയുടെ പ്രിയങ്കരനായിരുന്ന എം.ശിവശങ്കറെ തൊട്ടു. ഇന്ന് ഉച്ച കഴിഞ്ഞാണ് എന്‍ഐഎ ശിവശങ്കറിന് നോട്ടീസ് നല്‍കി വിളിപ്പിച്ചത്. തൊട്ടു പിന്നാലെ ശിവശങ്കര്‍ ചോദ്യം ചെയ്യലിന് ഹാജരാവുകയും ചെയ്തു. ഏതാണ്ട് നാല് മണിയോടെ തുടങ്ങിയ ചോദ്യം ചെയ്യല്‍ ഇപ്പോഴും തുടരുന്നു. പേരൂര്‍ക്കടയിലെ പോലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. കസ്റ്റംസിന്റെ ചോദ്യം ചെയ്യല്‍ നീണ്ടത് ഒന്‍പത് മണിക്കൂറാണ്. എന്‍ഐഎയുടെ ചോദ്യം ചെയ്യല്‍ എത്ര നീളുമെന്ന് വ്യക്തമല്ല. കസ്റ്റംസല്ല, എന്‍ഐഎ. സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യം ചോദിച്ച് എന്‍ഐഎ വന്നതോടെ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേയ്ക്ക് എത്തിയെന്ന് പറയാം. രാജ്യത്തെ ഒരു സംസ്ഥാനത്തും ഇത്തരം ഒരു സാഹചര്യം ഉണ്ടായിട്ടില്ല. ഒരു മുഖ്യമന്ത്രിയും ഇങ്ങനെയൊരു പരീക്ഷണഘട്ടം അഭിമുഖീകരിച്ചിട്ടുമില്ല. എന്‍ഐഎയ്ക്ക് എവിടെ വേണമെങ്കിലും എത്താം. അവര്‍ അവരുടെ വഴിക്ക് സഞ്ചരിക്കട്ടെ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അങ്ങനെ എവിടെയെങ്കിലും ഒരിടമല്ല മുഖ്യമന്ത്രിയുടെ ഓഫീസ്. അതും രാഷ്ട്രത്തിന്റെ സുരക്ഷ തന്നെ അപകടത്തിലാക്കുന്ന തീവ്രവാദ സ്വഭാവമുള്ള ഒരു കേസില്‍. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- ജ്യോതികുമാര്‍ ചാമക്കാല, എഎന്‍ ഷംസീര്‍, എംടി രമേശ്, എന്‍ ലാല്‍കുമാര്‍, സിജി കടയ്ക്കല്‍ എന്നിവര്‍. സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 7.30 മുതൽ 9.00 വരെ.