Debate Super prime time

അന്വേഷണത്തിന്റെ ദിശയേത്?

അതൊരു വല്ലാത്ത വരവായിരുന്നു. ആരവത്തോടെയുള്ള വരവ്. ആദ്യം വണ്ടിയിറങ്ങിയത് കസ്റ്റംസ്, പിന്നാലെയെത്തി എന്‍ഐഎ, പിന്നീട് ഇഡി ,സിബിഐ, എന്‍സിബി. പത്തോളം അന്വേഷണ ഏജന്‍സികള്‍ തീര്‍ത്ത ശരശയ്യയില്‍ സര്‍ക്കാര്‍. അക്ഷരാര്‍ത്ഥത്തില്‍ സര്‍ക്കാരിനെ ചക്രവ്യൂഹത്തിലാക്കിയ അന്വേഷണം മൂന്ന് മാസവും കഴിഞ്ഞ് നാലാം മാസത്തിലേക്ക് കടക്കുകയാണ്. എം ശിവശങ്കറിന്റെ കാര്യത്തില്‍ പലയാവര്‍ത്തി ചോദ്യം ചെയ്യലിന് ശേഷം ദാ ഇപ്പോ അറസ്റ്റ് എന്ന പ്രതീതി ഉണ്ടായതാണ്. പത്ത് 90 മണിക്കൂര്‍ ആവര്‍ത്തിച്ച് ചോദ്യം ചെയ്‌തെങ്കിലും ഇപ്പോഴും പ്രതിയല്ല ശിവശങ്കര്‍. ദാ ഇന്ന് അറസ്റ്റ് തടഞ്ഞുള്ള ഉത്തരവും, ഏറ്റവും ചുരുങ്ങിയത് 23ആം തീയതി വരെയെങ്കിലും ശിവശങ്കറിന് വീട്ടില്‍ സമാധാനപരമായി ഉറങ്ങാം. അന്വേഷണത്തിന്റെ ദിശയേത്? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: മുഹമ്മദി റിയാസ്,പികെ ഫിറോസ്, ബി ഗോപാലകൃഷ്ണന്‍,അഡ്വ പ്രിജി എന്നിവര്‍.