Debate Super prime time

സഭയും സഭാനാഥനും നേർക്കുനേർ

നിയമസഭയുടെ അവസാന സമ്മേളനം തുടങ്ങിയ ദിവസം നയപ്രഖ്യാപനത്തേക്കാൾ പ്രതിപക്ഷം പ്രാധാന്യം കൊടുത്തത് സഭാ നാഥനായ സ്പീക്കർക്കെതിരായ ആരോപണങ്ങൾക്കാണ്. സ്പീക്കർക്കെതിരായ മുദ്രാവാക്യം മുഴക്കി ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്ക്കരിച്ചു. സഭ തുടങ്ങിയ ദിവസം സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയ കസ്റ്റംസ് ചോദ്യം ചെയ്യുന്നത് പ്രതിപക്ഷം ആയുധമാക്കി. പ്രതിപക്ഷ ബഹളത്തിൽ സഭ നടക്കുമ്പോൾ സ്പീക്കറുടെ സ്റ്റാഫ് കസ്റ്റംസിന് മുന്നിലായിരുന്നു. സഭാനാഥനെതിരായ തെളിവുകൾ കേന്ദ്ര ഏജൻസികൾ തേടുന്ന സമയത്ത് സഭ നിയന്ത്രിക്കാൻ സ്പീക്കർക്ക് ധാർമിക അവകാശമുണ്ടോ? സ്പീക്കർക്കെതിരായ പ്രമേയം സഭ ചർച്ച ചെയ്യാനിരിക്കെ ഗവർണരുടെ നയപ്രഖ്യാപനം തടസപ്പെടുത്തിയത് സഭയോടുള്ള അവഹേളനമോ. സഭയും സഭാനാഥനും നേർക്കുനേർ. സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു. പങ്കെടുക്കുന്നവർ: പിആർ ശിവശങ്കർ, എം നൗഷാദ്, പന്തളം സുധാകരൻ എന്നിവർ.