സമരത്തിന്റെ ഗതിമാറ്റം ആര്‍ക്ക് ഗുണം?
ഇത് വെടിയേറ്റ് വീണപ്പോഴും ഹേ റാം എന്ന സമാധാനമന്ത്രം ഉരുവിട്ട വീണ ഗാന്ധിയുടെ മണ്ണാണ്. ചമ്പാരനിലെ നീലം കര്‍ഷകരെ കൂട്ടിതുടങ്ങിയ ഒരു മെലിഞ്ഞ മനുഷ്യന്റെ സമാധാനയാത്ര ബ്രിട്ടീഷ് ദുര്‍മേദസിനെ എടുത്ത് നിലത്തടിച്ച ചരിത്രമുള്ള മണ്ണാണ്. ആ മണ്ണിന്റെ സമരങ്ങളുടെ അടിത്തറ അഹിംസയാണ്, അക്രമരാഹിത്യമാണ്. അക്രമോത്സുകമായ ഒരു സമരത്തെയും പിന്തുണച്ച ചരിത്രം ഈ നാടിനില്ല. ഒരു സംശയവും വേണ്ട ഇന്നലെ ചെങ്കോട്ടയില്‍ നടന്ന അഴിഞ്ഞാട്ടം നൂറ്റിയൊന്ന് ശതമാനം അപലപിക്കപ്പെടേണ്ടതാണ്. ആരാണ് ഉത്തരവാദികള്‍? ഇന്ന് രണ്ട് കര്‍ഷക സംഘടനകള്‍ സമരക്കൂട്ടായ്മയില് നിന്ന് പിന്മാറി. ബജറ്റ് ദിവസം പാര്‍ലമെന്റ് മാര്‍ച്ചില്‍ നിന്നുള്ള പിന്മാറ്റം ആലോചിക്കുന്നു കര്‍ഷക സംഘടനകള്‍. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- പി ടി ജോണ്‍, എസ് കെ സജീഷ്, സന്ദീപ് വാര്യര്‍, ശ്രീജിത്ത് പണിക്കര്‍ എന്നിവര്‍.