Debate Super prime time

നാട്ടങ്കത്തില്‍ മേല്‍ക്കൈ ആര്‍ക്ക്?

ഏറ്റവും മഹത്തരമായ ഏറ്റവും ബൃഹത്തായ ജനാധിപത്യപ്രക്രിയക്ക് നാമനിര്‍ദേശപത്രികാ സമര്‍പ്പണത്തോടെ ഒദ്യോഗിക തുടക്കം. ഇനി യുദ്ധകാഹളമാണ്. പ്രദേശിക തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവുക പ്രാദേശിക വിഷയങ്ങളും സ്ഥാനാര്‍ത്ഥി മേന്‍മയാണെന്ന് പറയുമ്പോള്‍ തന്നെ കേരളം പോലെ രാഷ്ട്രീയ പ്രബുദ്ധമായൊരു സംസ്ഥാനത്ത് ഭൂമിക്ക് താഴെയുള്ള എന്തു വിഷയവും ചര്‍ച്ചയാകും. അത് പലപ്പോഴും മുന്നണികളുടെ ഭാഗധേയം തിരുത്തും. അഴിമതി സര്‍ക്കാരിനെതിരെ, അധോലോക സര്‍ക്കാരിനെതിരെ, സദ്ഭരണത്തിന് ഒരു വോട്ട് എന്നതാണ് പ്രതിപക്ഷ മുദ്രാവാക്യം. സിപിഎമ്മിനും പറയാനുണ്ട്. ഒരു മുന്‍ മന്ത്രി അഴിമതിക്കേസില്‍ അഞ്ചാം പ്രതി. മറ്റൊരു എംഎല്‍എ 180 കോടിയുടെ തട്ടിപ്പ് കേസില്‍ ജയിലിലാണ്. ബിജെപിക്കാകട്ടെ ചേരിപ്പോരാണ് നിതാന്ത ശാപം. കടമ്പകടക്കാന്‍ മുന്നണികള്‍ക്ക് ഒരു പിടി പ്രശ്‌നങ്ങളുണ്ട്. നാട്ടങ്കത്തിന് തീയതി കുറിക്കുമ്പോള്‍ മുന്നണികളില്‍ ആര്‍ക്കാണ് മേല്‍ക്കൈ. നാട്ടങ്കത്തില്‍ മേല്‍ക്കൈ ആര്‍ക്ക്? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- എഎ റഹീം, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എസ് സുരേഷ് എന്നിവര്‍.