അങ്കത്തട്ട് ഒരുങ്ങുന്നു; മേല്‍ക്കൈ ആര്‍ക്ക്?
കേരളം നിയമസഭാതെരഞ്ഞെടുപ്പിലേക്ക് പോവുകയാണ്. കൂട്ടിയും കിഴിച്ചും മുന്നണികള്‍ തയ്യാറാവുകയുമാണ്. തദ്ദേശതെരഞ്ഞെടുപ്പില്‍ നേടിയ വലിയ വിജയത്തിന്റെ ആത്മവിശ്വാത്തില്‍ എല്‍ഡിഎഫും, ഉണ്ടായ തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകാമെന്ന് പ്രതീക്ഷയില്‍ യുഡിഎഫും തയ്യാറെടുക്കുകയാണ്. മുന്‍പൊരിക്കലുമില്ലാത്തവിധം എന്‍ഡിഎക്കും ഇക്കുറി പ്രതീക്ഷകളുണ്ട്. രണ്ട് മാസങ്ങള്‍ക്കപ്പുറം കേരളം ബൂത്തിലേക്ക് പോകുമ്പോള്‍ ഉറച്ചചുവടുകള് ആരുടേതാണ്. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- കമാല്‍ പാഷ, ആനത്തലവട്ടം ആനന്ദന്, ബിആര്‍എം ഷഫീര്‍, എസ് സുരേഷ്, ലാല്‍കുമാര്‍ എന്നിവര്‍.