Debate Super prime time

മൂല്യസംരക്ഷണത്തിന്റെ മുന്നിലാര്?

ഒരു വലയുടെ രണ്ടത്തറ്റത്തിരുന്ന് ആകാശം നോക്കിപ്പറക്കുന്ന പക്ഷികളെപോലെ അവര്‍ പിരിഞ്ഞു. വന്നത് പോലെ തിരികെപ്പോയി. ഫാസിസം എതിര്‍ക്കപ്പെടേണ്ടതാണെന്ന് ഉറക്കെപ്പറഞ്ഞ്, അതിനെക്കാളുച്ചത്തില്‍ ഫാസിസ്റ്റ് വിരുദ്ധ ചേരിയുടെ നായകര്‍ ആരാണെന്ന് പോരടിച്ച് പല കൂട്ടങ്ങളായി പലവഴിക്ക് പിരിഞ്ഞു. സര്‍വകക്ഷിയോഗം വിജയമോ? ബി.ജെ.പിയുടെ ബഹിഷ്‌കരണത്തിന്റെ രാഷ്ട്രീയ സാധ്യതകള്‍ എന്തൊക്കെയാണ്? എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ, ജെ.ആര്‍.പദ്മകുമാര്‍, ആര്‍.സജിലാല്‍, എം ലിജു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.