Debate Super prime time

ലോക്‌നാഥ് ബെഹ്‌റയുടെ നാഥനാര്?

ലോക്‌നാഥ് ബെഹ്‌റയുടെ നാഥനാര് എന്നതിനെ ചൊല്ലി മുല്ലപ്പള്ളി തുടങ്ങിവച്ച തര്‍ക്കം തീരുന്നില്ല. മോദിയുടെ നിര്‍ദേശപ്രകാരമാണ് മുഖ്യമന്ത്രി ബെഹ്‌റയെ വാഴിച്ചതെന്ന് മുല്ലപ്പള്ളി പറയുന്നു. മോദി പറയുന്നിടത്ത് ഒപ്പിടുന്നവനല്ല താനെന്ന് മുഖ്യമന്ത്രിയും. എന്നാല്‍ മുഖ്യമന്ത്രിയെ വിടില്ലെന്ന നിലപാടിലാണ് മുല്ലപ്പള്ളി. മോദിയെ ആലിംഗനം ചെയ്തതിന്റെ ചൂടാറും മുമ്പേ ബെഹ്‌റയ്ക്ക് കസേര കൊടുത്തത് എന്തുകൊണ്ട് എന്നാണ് ചോദ്യം. എന്‍.ഐ.എയുടെ പുറത്തു നിന്നു വീണ ബെഹ്‌റയെ കേരളത്തില്‍ കുടിയിരുത്തിയതിന്റെ കാരണം എന്തെന്നാണ് സൂപ്പര്‍ പ്രൈംടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. ബെഹ്‌റയുടെ രക്ഷകനാര്? മാത്യു കുഴല്‍നാടന്‍, എ.എ.റഹീം, ബി.ഗോപാലകൃഷ്ണന്‍ എന്നിവര്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ സൂപ്പര്‍ പ്രൈംടൈമില്‍ പങ്കുചേരുന്നു.