Debate Super prime time

വര്‍ഗീയ ധ്രൂവീകരത്തിന് ശ്രമിക്കുന്നതാര്?

മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷസമരം തുടര്‍ച്ചയായ ഏഴാം ദിവസവും തെരുവുയുദ്ധമായി. ജലീലിനെതിരായ സമരമെന്നാല്‍ ഖുറാന്‍ വിരുദ്ധസമരം എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വ്യാഖ്യാനം. മതഗ്രന്ഥങ്ങളുടെ മറവില്‍ സ്വര്‍ണക്കടത്ത് നടന്നോ എന്ന സംശയിക്കുന്ന ദേശീയഅന്വേഷണ ഏജന്‍സികളെ അല്ല പാര്‍ട്ടിയും സെക്രട്ടറിയും പ്രതിക്കൂട്ടിലാക്കുന്നത്. ഈ വിഷയത്തില്‍ തെരുവിലിറങ്ങിയ കോണ്‍ഗ്രസിനെയുമല്ല. വര്‍ഗീയ ധ്രൂവീകരത്തിന് ശ്രമിക്കുന്നതാര്? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: എഎറഹീം, പി.കെ.ഫിറോസ്,ബി.ഗോപാലകൃഷ്ണന്‍,ജോസഫ് സി മാത്യു എന്നിവര്‍.