Debate Super prime time

ചട്ടം ലംഘിക്കുന്നത് ഗവര്‍ണറോ മുഖ്യമന്ത്രിയോ?

സര്‍ക്കാരിന് മുകളില്‍ റസിഡന്റ് വേണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ഭരണഘടനയും ചട്ടവും ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതിന് മുന്‍പ് അറിയിക്കാത്തത് മുഖ്യമന്ത്രി നടത്തിയ ചട്ടലംഘനമെന്ന് ഗവര്‍ണര്‍. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തുറന്നപോര് സംസ്ഥാനത്തെ കൊണ്ടുപോകുന്നത് ഭരണ പ്രതിസന്ധിയിലേക്കോ? ഗവര്‍ണറുടെ ഇന്നത്തെ പ്രസ്താവനയെ പ്രതിരോധിക്കാന്‍ അധികാര പരിധി ലംഘിക്കുന്നു എന്ന പതിവ് മറുപടി മതിയാകുമോ? ചട്ടം ലംഘിക്കുന്നത് ഗവര്‍ണറോ മുഖ്യമന്ത്രിയോ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. ജോസഫ് വാഴയ്ക്കന്‍, ജെ.ആര്‍ പദ്മകുമാര്‍, എസ്.കെ സജീഷ്, അഡ്വ.മുഹമ്മദ് ഷാ എന്നിവര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.