Debate Super prime time

മതിലുകെട്ടുമ്പോൾ മറന്നതാരെ?

നവോത്ഥാന മതിൽ കെട്ടാൻ വിളിച്ചവരെ ചൊല്ലിയാണ് ഇന്നത്തെ തർക്കം. സർക്കാർ വിളിച്ച സമുദായ സംഘടനകളെ പ്രതിപക്ഷ നേതാവ് അധിക്ഷേപിച്ചെന്ന് മുഖ്യമന്ത്രി. ഹിന്ദുസംഘടനകളെ മാത്രം വിളിച്ചുള്ള ചർച്ച നവോത്ഥാനത്തെ തള്ളിപ്പറയുന്നതിന് തുല്യമാണെന്ന് പ്രതിപക്ഷ നേതാവ്. ന്യൂനപക്ഷങ്ങളുടെ ന്യൂനത മാത്രം കാണുന്ന പരിവാറിന്റെ പാതയിലാണ് മുഖ്യമന്ത്രിയെന്ന് തന്ത്രപൂർവം പറഞ്ഞുവയ്ക്കുകയും ചെയ്തു ചെന്നിത്തല. കോൺഗ്രസിന്റെ ഈ കരുനീക്കം ശബരിമല രാഷ്ട്രീയത്തെ കീഴ്‍മേൽ മറിക്കുമോ. മലയിറങ്ങി വന്ന പ്രതിഷേധം മതിൽ നിർമാണത്തിൽ എത്തിനിൽക്കുമ്പോൾ മേൽക്കൈ കിട്ടുന്നത് ആർക്കെന്നാണ് സൂപ്പർ പ്രൈം ടൈം ഇന്ന് ചർച്ച ചെയ്യുന്നത്. മതിലുകെട്ടുമ്പോൾ മറന്നതാരെ? ഈ വിഷയത്തിൽ പ്രതികരിക്കാൻ എ.എൻ.ഷംസീർ, ജ്യോതികുമാർ ചാമക്കാല, ബി.ഗോപാലകൃഷ്ണൻ എന്നിവർ പങ്കുചേരുന്നു.