ലീഗ് വിവാദത്തില്‍ ഗുണമാര്‍ക്ക്?
തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം മുസ്ലിം ലീഗിനെ ലക്ഷ്യം വെച്ച് തുടങ്ങിയ വിവാദം കെട്ടടുങ്ങുന്നില്ല. ലീഗ് കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്ന കക്ഷിയെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തേക്കാള്‍ ഒരു പടി കൂടി കടന്നാണ് ഇന്ന് എ വിജയരാഘവന്റെ പ്രസ്താവന. മുസ്ലിംലീഗ് വര്‍ഗീയപാര്‍ട്ടിയാണെന്ന് വിജയരാഘവന് തുറന്നടിച്ചു . മതമൊലികവാദ നിലപാടിലേക്ക് ലീഗ് പോയത് മുഖ്യമന്ത്രി തുറന്ന്കാട്ടിയെന്ന് വിജയരാഘവന്. എന്നാല്‍ മുഖ്യമന്ത്രി വര്‍ഗീയതയ്ക്ക് തിരികൊളുത്തിയെന്നാണ് ലീഗിനെ പിന്തുണച്ച് രംഗത്തെത്തിയ സമസ്ത വിമര്‍ശിച്ചത്. ലീഗ് യുഡിഎഫിന്റെ തലപ്പത്തെത്തിയാല്‍ എന്താണ് കുഴപ്പമെന്നും സമസ്ത. മുസ്ലീം ലീഗിനെ ഇല്ലാതാക്കി ബിജെപിക്ക് വഴിയൊരുക്കാനാണ് സിപിഎം നീക്കമെന്നാണ് ഇന്ന് ലീഗിനായി രംഗത്തെത്തിയ കെ പിഎ മജീദ് പറഞ്ഞത്. ലീഗ് വിവാദത്തില്‍ ഗുണമാര്‍ക്ക്? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: ആനത്തലവട്ടം ആനന്ദന്,എന്‍ ഷംസുദ്ദീന്, ബി ഗോപാലകൃഷ്ണന് എന്നിവര്‍.