നേട്ടമുണ്ടാക്കുക മോദിയോ, മുഖ്യമന്ത്രിയോ?
കേരള രാഷ്ട്രീയത്തെ നിര്‍ണയിക്കുന്ന രണ്ട് പ്രബല വിഭാഗങ്ങളായ ക്രിസ്ത്യന്‍-മുസ്ലീം ന്യൂനപക്ഷങ്ങള്‍ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുകയാണോ. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫിന്റെ നട്ടെല്ലായിരുന്നു ഇതുവരെ ഇരുവിഭാഗങ്ങളും. അവര്‍ വലിയൊരു ചുവടുമാറ്റത്തിന് തയ്യാറെടുക്കുകയാണോ. പ്രത്യേകിച്ചും ക്രിസ്തീയ സഭകള്‍. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഇന്ന് സഭാതര്‍ക്കത്തിലെ മധ്യസ്ഥ ചര്‍ച്ചകള്‍ തുടങ്ങിവച്ചു. കത്തോലിക്കാ സഭാ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്കും മോദി തയ്യാറെടുക്കുന്നു. മുഖ്യമന്ത്രിയും സമാന ദൗത്യത്തിലാണ്. ആരാണ് ഒടുവില്‍ സഭയ്ക്ക് അഭയമാകുക. എന്തുമാറ്റമാണ് അത് കേരളത്തിന്റെ മുന്നണി രാഷ്ട്രീയത്തില്‍ വരുത്താന്‍ പോകുന്നത്. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- ജോര്‍ജ് കുര്യന്, രാജു എബ്രഹാം, പി.സി.ജോര്‍ജ്, അഡ്വ.അജി കോയിക്കല്‍ എന്നിവര്‍.