Debate Super prime time

ആര് ഭരിക്കും ബീഹാര്‍?

ബീഹാറിലെ രാഷ്ട്രീയ സസ്‌പെന്‍സ് തുടരുന്നു. രാവിലെ എട്ടു മണിക്ക് തുടങ്ങിയ വോട്ടെണ്ണല്‍ ഇപ്പോഴും ഇഴഞ്ഞു നീങ്ങുന്നു. അതിനിടെ പലവട്ടം കണ്ടത് നാടകീയമായ എറ്റിറക്കങ്ങള്‍. ഇപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ആദ്യം കാറ്റ് എന്‍ഡിഎയ്ക്ക് അനുകൂലമായിരുന്നു. നിതീഷിനാണ് കൂടുതല്‍ പരുക്കേറ്റത്. ചിരാഗ് പാസ്വാന്‍ ഏല്പിച്ചത് ആഴമുള്ള മുറിവ്. മറുവശത്ത് മഹാസഖ്യത്തിനും കാലിടറി. തേജസ്വിക്ക് ആള്‍ക്കൂട്ടത്തെ വിജയ വോട്ടാക്കിമാറ്റാന്‍ കഴിഞ്ഞില്ല. കിട്ടിയ കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് കയ്ച്ചു. തിളങ്ങിയത് ബിജെപിയും ഇടതുപാര്‍ട്ടികളും. വോട്ടെണ്ണല്‍ ആകാംക്ഷ ഉയര്‍ത്തി മുന്നേറുമ്പോള്‍ ബീഹാര്‍ ആരുടെ വരുതിയില്‍ നില്‍ക്കും. ആര് ഭരിക്കും ബീഹാര്‍? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- വര്‍ഗീസ്.കെ.ജോര്‍ജ്, വര്‍ഗീസ് ജോര്‍ജ്, ഷെമ മുഹമ്മദ്, ജോര്‍ജ് കുര്യന്‍, വി.ശിവദാസന്‍, സി.എല്‍.മനോജ് എന്നിവര്‍.