Debate Super prime time

ആരുടെ അലംഭാവം?

നമ്മുടെ എല്ലാവരുടെയും ഭാഗത്തു നിന്ന് കുറച്ച് അലംഭാവംഉണ്ടായി. അതാണ് ഇന്നത്തെ അവസ്ഥയ്ക്ക് ഇടയാക്കിയതെന്ന് നാം കുറ്റബോധത്തോടെ ഓര്‍മിക്കണം. ഉത്തരവാദികളായവരെങ്കിലും അങ്ങനെ ഓര്‍ക്കുന്നത് നല്ലതാണ്. മുഖ്യമന്ത്രിയുടെ വാക്കുകളാണിത്. കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തുന്നതായിരുന്നു വേദി. ആരോഗ്യമന്ത്രി സംസാരിച്ചതിനു പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ ഈ തുറന്നടിക്കല്‍. മറ്റു മന്ത്രിമാരും അതിനു സാക്ഷിയായി. മുമ്പൊരിക്കല്‍ കോവിഡ് അവലോകന യോഗത്തില്‍ ഇതേപോലെ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അന്നത് പുറത്തു വന്നില്ല. ട്രിപ്പിള്‍ ലോക്ക് ഡൗണുള്ള തലസ്ഥാനത്ത് സമൂഹ വ്യാപനം വരെ സംഭവിച്ചത് നാണക്കേടായെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. ആരുടെ അലംഭാവം? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: പി.സി.വിഷ്ണുനാഥ, എ.എ.റഹീം, ബി.ഗോപാലകൃഷ്ണന്‍, ഡോ.ജി.എസ്.വിജയകൃഷ്ണന്‍ എന്നിവര്‍.