Debate Super prime time

കരണം മറിഞ്ഞതിന് കാരണമെന്ത്?

കോഴിക്കോട് രണ്ടു പേര്‍ക്കെതിരെ മാവോയിസ്റ്റ് ബന്ധത്തിന് യു.എ.പി.എ ചുമത്തിയതില്‍ ഒടുവില്‍ സര്‍ക്കാരിനും പോലീസിനും ഒപ്പം നില്‍ക്കാന്‍ കേരളത്തിലെ സി.പി.എം തീരുമാനിച്ചു. യു.എ.പി.എ കരിനിയമം എന്ന നിലപാടില്‍ മാറ്റമില്ലെങ്കിലും ജനാധിപത്യ കാഴ്ചപ്പാടോടെ നിയമത്തെ സമീപിക്കാനുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ ശ്രമത്തെ പാര്‍ട്ടി സെക്രട്ടേറിയറ്റ് പിന്തുണയ്ക്കുന്നു. കരണം മറിഞ്ഞതിന് കാരണമെന്ത് എന്നാണ് സൂപ്പര്‍ പ്രൈം ടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. ആന്റണി രാജു, കെ.എം ഷാജഹാന്‍, ജോസഫ് വാഴയ്ക്കന്‍, കെ.വി.എസ് ഹരിദാസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.