Debate Super prime time

ആര്‍എസ്എസ് ബന്ധം ചികയുന്നതെന്തിന്?

കേരളത്തില്‍ ആര്‍എസ്എസിന്റെ ഹൃദയ തുടിപ്പായ നേതാവായി രമേശ് ചെന്നിത്തല മാറിയെന്ന് കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനും എതിരെ കെട്ടുകഥ മെനയാന്‍ ഉത്സാഹിക്കുന്ന ചെന്നിത്തല ആര്‍എസ്എസ് അനുഭാവിയുടെ മകനാണെന്ന് ജന്മഭൂമി ലേഖനം ചൂണ്ടിക്കാട്ടി കോടിയേരി ദേശീഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. ഒരു പടി കൂടി കടന്ന് കോണ്‍ഗ്രസില്‍ ആര്‍എസ്എസിന്റെ സര്‍സംഘ്ചാലക് ആയി ചെന്നിത്തല മാറിയെന്നും ആരോപണം. ഇതിന് മറുപടിയായി സിപിഎം പിബി അംഗം എസ് രാമചന്ദ്രന്‍പിള്ളയുടെ ചെറുപ്പകാലത്തെ ആര്‍എസ്എസ് ബന്ധം കോണ്‍ഗ്രസ് ആയുധമാക്കുന്നു. ആരാണ് സംഘി ആരാണ് സഖാവ് എന്ന് കോണ്‍ഗ്രസ് ചോദിക്കുമ്പോള്‍ ഇക്കാര്യം എസ്ആര്‍പി സമ്മതിക്കുകയും ചെയ്തു. ആര്‍എസ്എസ് ബന്ധം ചികയുന്നതെന്തിന്? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: ആനത്തലവട്ടം ആനന്ദന്‍, വിവി രാജേഷ്, ജ്യോതികുമാര്‍ ചാമക്കാല എന്നിവര്‍.

Watch Mathrubhumi News on YouTube and subscribe regular updates.