തിരുത്തലുകള്‍ ഫലം കാണുമോ?
അധികാരം അല്ലെങ്കില്‍ ശവദാഹം എന്നാണ് കെസി വേണുഗോപാല്‍ പറഞ്ഞതിന്റെ അര്‍ത്ഥം. അത് മനസ്സിലാവുന്നത് കെസി വേണുഗാപാലിന് മാത്രമല്ല. കോണ്‍ഗ്രസ് നേതൃത്വം ഒന്നാകെ തിരിച്ചറിയുന്നുണ്ട് എത്തിപ്പെട്ട തകര്‍ച്ചയുടെ ആഴം. ഡു ഓര് ഡൈ എന്നതാണ് സാഹചര്യമെന്ന് തദ്ദേശം ഹൈക്കമാന്റിനേയും പഠിപ്പിച്ചു. ആവനാഴിയിലെ ആയുധങ്ങളെല്ലാം എടുത്തായിരുന്നു സഭയിലെ ഏറ്റുമുട്ടല്‍. താപനില നൂറ് ഡിഗ്രി സെല്‍ഷ്യസില്‍ തിളച്ച സഭ പിരിഞ്ഞ് മുന്നണികള്‍ ജനങ്ങളുടെ സഭയിലേക്ക് ഇറങ്ങുകയാണ്. കേരളം രണ്ട് മാസങ്ങള്‍ക്കപ്പുറം പോളിംഗ് ബൂത്തിലേക്ക് എത്തുമ്പോള്‍ തിരുത്തല്‍ നടപടികള്‍ കോണ്‍ഗ്രസിന് ആത്മവിശ്വാസം നല്കുന്നുണ്ടോ? തിരുത്തലുകള്‍ ഫലം കാണുമോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- എഎ റഹീം, പി സി ജോര്‍ജ്, ജ്യോതികുമാര്‍ ചാമക്കാല, ശ്രീജിത്ത് പണിക്കര്‍ എന്നിവര്‍.