Debate Super prime time

എതിർ ശബ്ദം വിനയാകുമോ?

ഇഷ്ടമില്ലാത്തവരെ മത്സരിപ്പിക്കുന്നതിനെതിരെ തെരുവിലിറങ്ങിയുള്ള പരസ്യ പ്രതികരണം ഉണ്ടായിട്ടും തീരുമാനം മാറ്റാതെ സിപിഎം. പൊന്നാനിയും കുറ്റിയാടിയും കണ്ടത് വെറും പോസ്റ്റര്‍ യുദ്ധങ്ങള്‍ മാത്രമല്ല. അസാധാരണമായ സ്ഥിതിയാണ് പൊന്നാനിയിലും കുറ്റിയാടിയിലും. നൂറുകണക്കിന് പാര്‍ട്ടി അണികള്‍ തെരുവില്‍ പ്രതിഷേധിച്ചതോടെ തിരുത്തലിന് പാര്‍ട്ടി തയ്യാറാകുമെന്ന് സൂചനയുണ്ടായിരുന്നു. പി നന്ദകുമാര്‍ വേണ്ട ടിഎ സിദ്ദിഖ് മതിയെന്ന് പറഞ്ഞ് ജനം തിരുത്തുമെന്ന ബാനറുമായി റോഡിലിറങ്ങിയവരുടെ പ്രതിഷേധം കണ്ട് സ്ഥാനാര്‍ത്ഥി ചര്‍ച്ചയും നീണ്ടു. മിക്കവാറും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെ ഉണ്ടാകും. കുറ്റിയാടിയിലും പ്രതിഷേധത്തിലും പാര്‍ട്ടിയില്‍ തിരുത്തലുണ്ടായില്ല. ജോസിന് അമിത പ്രാധാന്യം കൊടുത്തതില്‍ മുന്നണിയിലും മുറുമുറുപ്പുണ്ട്. പങ്കെടുക്കുന്നവര്‍: രാജ്‌മോഹന്‍ ഉണ്ണിത്താന്‍,ജോര്‍ജ് കുര്യന്‍, കെ ടി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍.

Mathrubhumi News is now available on WhatsApp. Click here to subscribe.