Debate Super prime time

മസാലയില്‍ പൊരിക്കുമോ ഇഡി?

കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ വട്ടമിട്ടു പറക്കുന്നു എന്ന് പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനാണ്. കിഫ്ബി മസാല ബോണ്ടിലേക്കും ഇഡി കൈ വെക്കുമ്പോള്‍ ഇതേ ചോദ്യമാണ് ഉയരുന്നത്. ഇതുവരെ മാലോകര്‍ കണ്ടട്ടില്ലാത്ത സിഎജി റിപ്പോര്‍ട്ടിന്റെ പേരില്‍ ഇഡിക്ക് എങ്ങനെ ആര്‍ബിഐയോട് വിശദാംശം തേടാനാകും. സ്വര്‍ണക്കടത്ത് അന്വേഷിക്കാന്‍ വന്ന കേന്ദ്ര ഏജന്‍സികള്‍, ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വിറ്റ മസാല ബോണ്ടിനെ കുറിച്ച് അന്വേഷിക്കുന്നതിന്റെ യുക്തിയാണ് സര്‍ക്കാര്‍ ചോദ്യം ചെയ്യുന്നത്. പക്ഷെ ഇഡി എന്ത് അന്വേഷിക്കണം, അന്വേഷിക്കരുത് എന്നതിന്റെ ലക്ഷ്മണരേഖ സംസ്ഥാനസര്‍ക്കാരാണോ വയ്‌ക്കേണ്ടത്. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. മസാലയില്‍ പൊരിക്കുമോ ഇഡി. പങ്കെടുക്കുന്നവര്‍- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, രാജു അബ്രഹാം, എസ് സുരേഷ് എന്നിവര്‍.