Debate Super prime time

കടപുഴക്കുമോ കര്‍ഷകരോഷം?

എഴുപത്തിരണ്ടാം റിപ്പബ്ലിക്ക് ദിനത്തില്‍ രാജ്യം കണ്ടത് ഇതുവരെ കാണാത്ത കാഴ്ചകള്‍. രാജ്പഥില്‍ പ്രൗഢഗംഭീര സൈനിക പരേഡ് നടക്കുമ്പോള്‍ ഇങ്ങ് അനുവദിച്ച സമയത്തിനും മണിക്കൂറുകള്‍ക്ക് മുന്‍പ് ട്രാക്ടറുകള്‍ ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയിരുന്നു. ഔട്ടര്‍ റിങ് റോഡില്‍ മാത്രം അനുവദിച്ച റാലി പിന്നീട് റൂട്ട് തെറ്റിച്ചതെങ്ങനെ. പിന്നീട് കണ്ടത് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകപ്രയോഗവും. ഇതിനിടയില്‍ ഉത്തരാഖണ്ഡില്‍ നിന്നുള്ള യുവകര്‍ഷകന്‍ മരിക്കുന്നു. മരണം പോലീസ് വെടിവയ്പിലെന്ന് കര്‍ഷകരും ട്രാക്ടര്‍ ഇടിച്ചെന്ന് പോലീസും പറയുന്നു. പിന്നത്തെ കാഴ്ച ദേശീയ സ്മാരകമായ ചെങ്കോട്ടയില്‍ ദേശീയ പതാകയ്‌ക്കൊപ്പം സംയുക്ത കിസാന്‍ യൂണിയന്റെ പതാകയും സിഖ് പതാകയും ഉയര്‍ത്തുന്ന കര്‍ഷകരെയാണ്. ഐടിഒയിലും ചെങ്കോട്ടയിലും നേരം ഇരുളും വരെ കണ്ട പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ സമരം സമിതി പറയും പോലെ നുഴഞ്ഞുകയറ്റക്കാരാണോ. സമരത്തിന്റെ ഭാവി ഇനിയെന്താണ്? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- പി.ടി.ജോണ്‍, കെ.വി.എസ്.ഹരിദാസ്, ശ്രീധര്‍ രാധാകൃഷ്ണന്‍, ആനി രാജ എന്നിവര്‍.