Debate Super prime time

ഡൽഹിയെ വിറപ്പിക്കുമോ കർഷകർ?

കർഷകരുടെ ഡൽഹി ചലോ പ്രക്ഷോഭം ഹരിയാന അതിർത്തി പിന്നിട്ടു. രണ്ടാം ദിവസവും ഹരിയാന അതിർത്തിയിൽ സർവ സന്നാഹവും കർഷകർക്കെതിരെ പോലീസ് പ്രയോഗിച്ചു. ജലപീരങ്കിയും കണ്ണീർ വാതകവും പല റൗണ്ട് പ്രയോഗിച്ചു. കൂറ്റൻ ബാരിക്കേഡുകൾ തീർത്താണ് കർഷകരുടെ ട്രാക്റ്ററുകൾ തടഞ്ഞത്. ഡൽഹിയിൽ പ്രവേശിക്കാൻ സമ്മതിക്കില്ലെന്ന നിലപാട് കർഷക വീര്യത്തിന് മുന്നിൽ കേന്ദ്രത്തിന് ഒടുവിൽ തിരുത്തേണ്ടി വന്നു. മൈതാനത്ത് സമ്മേളിക്കാൻ അനുവദിക്കാം എന്നാണ് ഡൽഹി പോലീസ് സമര നേതാക്കളെ അറിയിച്ചത്. എന്നാൽ ജന്തർ മന്ദറിൽ പ്രതിഷേധിക്കാൻ അവസരം വേണമെന്ന് കർഷക സംഘടനകൾ. ഇതിനിടെ കർഷകരെ തടങ്കലിൽ വെയ്ക്കാൻ സ്റ്റേഡിയങ്ങള്‌ വിട്ട് നൽകണമെന്ന ഡൽഹി പോലീസിൻറ ആവശ്യം ആം ആദ്മി സർക്കാർ നിരസിച്ചത് കർഷകർക്ക് ആശ്വാസവും കേന്ദ്രത്തിന് തിരിച്ചടിയുമായി. കേന്ദ്രത്തിന്റെ കാർഷിക നിയമ ഭേദഗതികൾ പിൻവലിക്കണമെന്ന മാസങ്ങൾ നീണ്ട ആവശ്യമാണ് ഡൽഹി ചലോ പ്രക്ഷോഭത്തിന് വഴിവെച്ചത്. കർഷകുടെ പ്രതിഷേധത്തിൽ ഡൽഹി വിറയ്ക്കുമോ? അതോ കർഷകർക്ക് പിന്നിൽ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയമെന്ന ആരോപണത്തിന് മൂർച്ച കൂട്ടാൻ കേന്ദ്രത്തിന് കഴിയുമോ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു. പങ്കെടുക്കുന്നവർ- പി കൃഷ്ണപ്രസാദ്, ബി ഗോപാലകൃഷ്ണൻ, മാത്യു കുഴൽ നാടൻ.