Debate Super prime time

കോടിയേരിയിൽ തീരുമോ?

കോടിയേരിയുടെ അവധിയിൽ പാർട്ടി സെക്രട്ടേറിയേറ്റ് പുറത്തിറക്കിയ രണ്ടു വരി വാർത്താക്കുറിപ്പിനപ്പുറം ഒന്നും പറയാനില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരിക്കുന്നു. സിപിഎം കേന്ദ്രകമ്മിറ്റിയംഗം തോമസ് ഐസക് ആവട്ടെ പ്രതികരിച്ചതേ ഇല്ല. പാർട്ടിയിൽ ഇതുവരെയില്ലാത്ത സെക്രട്ടറിയുടെ അവധി നീളുമോ, എ വിജയരാഘവന്റെ ഇരട്ടപ്പദവിയുടെ ആയുസ് എത്ര. ചോദ്യങ്ങൾ‌ നിരവധിയാണ്. കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ തിങ്കളാഴ്ച 25,000 കേന്ദ്രങ്ങളിലേക്ക് എൽഡിഎഫ് പ്രതിഷേധസമരത്തിനൊരുങ്ങുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനെ ലക്ഷ്യമിടുന്ന ഏജൻസികളുടെ നീക്കത്തിന് പ്രതിരോധം തീർക്കൽ. പക്ഷേ മുഖ്യമന്ത്രിക്കെതിരെയുള്ള നീക്കങ്ങൾക്ക് മൂർച്ച കൂട്ടുന്നത് പ്രതിപക്ഷമാണ്. ചൊവ്വാഴ്ച എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ കോടതി വിധി പറയുമ്പോൾ സർക്കാരിനെതിരെ പരാമർശമുണ്ടാകുമോ എന്ന് ഉറ്റുനോക്കുകയാണ് യുഡിഎഫ്. കേരളത്തിലെ കമ്യൂണിസ്റ്റുകാർ ദുഖത്തിലാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി പറയുന്നതും കോടിയേരിയെ ബലിയാടാക്കി മുഖ്യമന്ത്രി രക്ഷപ്പെടാമെന്ന് കരുതേണ്ടെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരൻ പറയുന്നതും നീക്കങ്ങൾ വ്യക്തമാക്കുന്നു. കോടിയേരിയിൽ തീരുമോ എന്നാണ് സൂപ്പർ പ്രൈം ടൈം പരിശോധിക്കുന്നത്. പങ്കെടുക്കുന്നവർ- മുഹമ്മദ് റിയാസ്, ജി. ദേവരാജൻ, പി.ആർ. ശിവശങ്കർ, എൻ.എം. പിയേഴ്സൺ.