തദ്ദേശ തരംഗം തുടരുമോ?
ജനാധിപത്യത്തില്‍ ജനങ്ങളാണ് അന്തിമ വിധികര്‍ത്താക്കള്‍. അവര്‍ വിധിയെഴുതി. അവര്‍ എല്‍ഡിഎഫിന് ഒപ്പമാണെന്ന്. ഒരു സര്‍ക്കാരിനെ വരിഞ്ഞു മുറുക്കിയ വിഷമസന്ധിക്കാണ് ഇന്നോടെ അറുതി വന്നിരിക്കുന്നത്. പിണറായിക്ക് കരുത്ത് പകരുന്ന ഈ ജനവിധി എന്താണ് ചൂണ്ടിക്കാട്ടുന്നത്. തുടര്‍ ഭരണത്തിലേയ്ക്കോ. പിണറായി കരുത്തന് മാത്രമല്ല, ജനകീയനായ മുഖ്യമന്ത്രി കൂടിയാണെന്നോ. മറുവശത്ത് പ്രതിപക്ഷത്തെ ജനം വിലയിരുത്തിയത് എങ്ങനെയാണ്. യുഡിഎഫ് മുങ്ങുന്ന കപ്പലാണെന്നോ. നേതാക്കന്മാരുടെ തട്ടകം ഉള്‍പ്പെടെ പൊട്ടിപ്പാളീസായതോടെ ചെന്നിത്തലയുടെ തല ഉരുളുമോ. മൂന്നിരട്ടി വിജയപ്രതീക്ഷ വച്ചുപുലര്‍ത്തിയ ബിജെപിയുടെ സ്ഥിതിയോ. കേന്ദ്ര ഏജന്‍സികളുടെ മുഖ്യവക്താവായ കെ.സുരേന്ദ്രന് വാ പോയ കോടാലിയാണെന്നോ. അവസാനായി ഉയരുന്ന ഒരു ചോദ്യം കൂടിയുണ്ട്. സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദപ്പെരുമഴ പുകമറ മാത്രമായിരുന്നെന്നാണോ ജനം വിധിയെഴുതിയത്. ജനവിധിയുടെ അകംപൊരുള്‍ അന്വേഷിക്കുകയാണ് സൂപ്പര്‍ പ്രൈം സൂപ്പര്‍ പ്രൈം ടൈം. പങ്കെടുക്കുന്നവര്‍- കെ.എന്‍.ബാലഗോപാല്‍, ജോസഫ് വാഴയ്ക്കന്, എ.എന്‍.രാധാകൃഷ്ണന്, അബ്ദുറഹ്മാന് രണ്ടത്താണി, സിആര്‍ നീലകണ്ഠന് എന്നിവര്‍.