Debate Super prime time

ഓസി വന്നാൽ ഈസിയാകുമോ?

കേരളം പിടിക്കാൻ കോൺഗ്രസിന്റെ പടനായകൻ ഉമ്മൻചാണ്ടി. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പാഠം ഉൾ‌ക്കൊണ്ടു കൊണ്ട് ഒന്നിച്ചു നിന്ന് തിരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് ഇന്നത്തെ ഹൈക്കമാൻഡ് ചർച്ചകൾ‌ക്ക് ശേഷം എകെ ആന്റണി പറഞ്ഞത്. വരുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരമ്പരാഗത ശൈലി വിടുകയാണെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു, ചെന്നിത്തല നല്ല പ്രതിപക്ഷനേതാവെന്ന് ഉമ്മൻചാണ്ടിയും പറയുന്നു. പക്ഷേ ഉമ്മൻ‌ചാണ്ടി ഇരട്ടച്ചുമതലയോടെ നായകത്വത്തിലേക്ക് വരുമ്പോൾ ചെന്നിത്തല എന്ന പ്രതിപക്ഷനേതാവിന്റെ റോൾ‌ എന്ത്?ക്രിസ്ത്യൻ‌, മുസ്ലീം ന്യൂനപക്ഷങ്ങളുടെ നഷ്ടപ്പെട്ട പിന്തുണ ഉറപ്പിക്കാൻ‌ ഉമ്മൻ‌ മാജിക്കിനേ സാധിക്കൂ എന്ന വിലയിരുത്തലിലേക്ക് ഘടകകക്ഷികളും ഹൈക്കമാൻഡും എത്തുമ്പോൾ പുതിയ ഫോർ‌മുല എങ്ങനെ പ്രവർത്തിക്കും. കേരളം ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ കാണുക പിണറായി-ഉമ്മൻചാണ്ടി പോരാട്ടമോ. ഓസി വന്നാൽ ഈസിയാകുമോ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു. പങ്കെടുക്കുന്നവർ ആനത്തലവട്ടം ആനന്ദൻ, എൻ ഷംസുദ്ദീൻ MLA, എൻ ശ്രീകുമാർ, പിസി വിഷ്ണുനാഥ്.