Debate Super prime time

തെരുവിലെ പ്രതിഷേധം

2006 ലും 2011 ലും കേരളം കണ്ടത് സിപിഎമ്മിന്റെ സംഘടനാ കാര്‍ക്കശ്യത്തെ തെരുവിലെ പ്രതിഷേധം തിരുത്തുന്നതാണ്. അന്ന് തെരുവില്‍ ഉയര്‍ന്നത് വി എസ് എന്ന വിപ്ലവ വ്യക്തിത്വത്തിനു വേണ്ടിയുള്ള ജനകീയ മുന്നേറ്റം ആണ്. എന്നാല്‍ 2021 സിപിഎമ്മിനെ ഉലയ്ക്കുന്നത് മറ്റൊരുതരം ഉള്‍പ്പാര്‍ട്ടി കലഹമാണ്. മാനദണ്ഡത്തിലെ ഇളവ് പി ജയരാജന് മാത്രം നിഷേധിച്ചതില്‍ ഓണ്‍ലൈന്‍ കലാപം. കുടുംബാധിപത്യത്തെ നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റുകാര്‍ തോല്‍പ്പിക്കുമെന്ന് തരൂരില്‍ പി കെ ജമീലക്കുള്ള മുന്നറിയിപ്പ്. വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍ പോലും ജി.സുധാകരന് വേണ്ടി പോസ്റ്റര്‍ മുറവിളി. പത്തനംതിട്ടയിലും എറണാകുളത്തും കോഴിക്കോടും പാര്‍ട്ടിയില്‍ ഭിന്നത. പങ്കെടുക്കുന്നവര്‍: ഡോ.ഷിജു ഖാന്‍,സണ്ണിക്കുട്ടി എബ്രഹാം, പി ആര്‍ ശിവശങ്കര്‍.

Mathrubhumi News is now available on WhatsApp. Click here to subscribe.