വോട്ടായി മാറുമോ ശബരിമലയും പൗരത്വവും?
കേരളത്തിന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് തീപിടിപ്പിച്ച് എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രചാരണജാഥകള്‍ തെക്കോട്ട് മുന്നേറുകയാണ്. ലീഗ് വിരുദ്ധ പ്രചാരണത്തിന്റെ മുനയൊടിച്ചും ശബരിമല വിഷയം ആളിക്കത്തിച്ചുമാണ് യുഡിഎഫ് ജാഥയുടെ പ്രയാണം. ഇതിന് ബദലായി സിഎഎ വിഷയം ഉയര്‍ത്തിയും വര്‍ഗീയതാവിരുദ്ധ മുദ്രാവാക്യം മുഴക്കിയുമാണ് വിജയരാഘവന്റെ ജാഥ തുടങ്ങിയത്. അതായത് അന്തരീക്ഷത്തില്‍ നിന്ന് യുഡിഎഫ് ശബരിമല വിഷയം വലിച്ചെടുത്തതു പോലെ എല്‍ഡിഎഫ് സിഎഎ വിഷയം പുറത്തെടുത്തു. എന്‍എസ്എസ് ആകട്ടെ ഓരോ ദിവസവും സര്‍ക്കാരിനെ വെട്ടിലാക്കുന്ന പ്രസ്താവനകളുമായി ശബരിമല വിഷയം സജീവമായി നിലനിര്‍ത്തുകയാണ്. അതായത് ശബരിമലയും പൗരത്വവും പ്രചാരണ രംഗത്ത് മുഖാമുഖം നില്ക്കുന്നു. ഇതെല്ലാം വോട്ടായി മാറുമോ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: എം ആർ അഭിലാഷ്, ഡോക്ടർ സെബാസ്റ്റ്യൻ പോൾ, കെ വി എസ് ഹരിദാസ്, അബ്ദുറഹ്മാൻ രണ്ടത്താണി എന്നിവർ.