വിധി നിര്‍ണയിക്കുമോ വിടുവായത്തം?
സപ്തഭാഷാ സംഗമഭൂമിയില്‍ നിന്ന് യുഡിഎഫിന്റെ യാത്രതുടങ്ങി. ഐശ്വര്യ കേരള യാത്ര. സദ്ഭരണം സംശുദ്ധഭരണമെന്ന് മുദ്രാവാക്യം. വിജയരാഘവന്റെ പ്രസ്തവനക്ക് എതിരെ ഒന്നടങ്കം യുഡിഎഫ് നേതാക്കള്‍ രംഗത്ത് വരുന്നുണ്ട്. ഞങ്ങള്‍ ചോദിക്കുന്നത് സിപിഎമ്മിന്റെ വര്‍ഗീയതക്ക് എതിരായ വോട്ടെന്ന് രമേശ് ചെന്നിത്തല. എന്തിനാണ് സിപിഎമ്മേ നിങ്ങള്‍ പാണക്കാട്ടേ ഗേറ്റിലേക്ക് കണ്ണും നട്ട് ഇരിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി. ഇത്തിക്കരപ്പക്കിയുടെയും കായംകുളം കൊച്ചുണ്ണിയുടെയും മുളമൂട്ടില്‍ അടിമയുടെയും പിന്മുറയെന്ന് എംഎം ഹസന്. പാണക്കാട്ടേക്ക് പോയ ചെന്നിത്തലയെയും ഉമ്മന്ചാണ്ടിയുയെും വിമര്‍ശിച്ച വിജയരാഘവന്റെ പ്രസ്തവന എടുത്ത് ചെക്ക് വെക്കുന്നു യുഡിഎഫും കോണ്‍ഗ്രസും. രാഷ്ട്രീയ വിമര്‍ശനങ്ങള്‍ വേണം. പക്ഷെ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഹിന്ദു മുസ്ലിം ക്രിസ്ത്യന്‍ ഭൂരിപക്ഷം ന്യൂനപക്ഷം എന്നിങ്ങനെയുള്ള ശബ്ദങ്ങള്‍ മാത്രം വല്ലാത്ത മുഴക്കത്തോടെ നിറയുന്നത് കേരളത്തിന് നല്ലതല്ല. ബൂമറാങ്ങായോ വിജയരാഘവന്റെ പ്രസ്താവന. വിധി നിര്‍ണയിക്കുമോ വിടുവായത്തം? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: എ എന്‍ ഷംസീര്‍, ബി ആര് എം ഷഫീര്‍,പി ആര് ശിവശങ്കര്‍, ടി പി അഷ്റഫലി എന്നിവര്‍.