പോപ്പുലർ ഫ്രണ്ടിന്റെ വിഷമിറക്കുമോ?
ആലപ്പുഴ റാലിയിലെ വിദ്വേഷ മുദ്രാവാക്യത്തിൽ ഒരു പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിലായി. സംഘാടകർക്കെതിരെ കേസുണ്ട്. അക്ഷരം കൂട്ടിപ്പറയാൻ പഠിക്കേണ്ട പ്രായത്തിൽ ആ ബാലന്റെ നാവിൽ വിഷം കുറിച്ചു കൊടുത്തതാരാണ്. പിഞ്ചു കുഞ്ഞുങ്ങളിൽ പോലും മതവർഗീയത കുത്തിവെക്കുന്നതിൽ പോപ്പുലർ ഫ്രണ്ടിന് എന്ത് ന്യായം പറയാനുണ്ട്. മത മൗലിക വാദവും അപര വിദ്വേഷവും കുട്ടികളി്ലേക്ക് പോലും സാംക്രമിക രോഗം കണക്കെ പടരുമ്പോൾ, കേരളം പേടിക്കേണ്ടേ, ഈ വിഷം തടയേണ്ടേ ?