Debate Super prime time

അവഗണിച്ച് തടിയൂരുമോ?

പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നടത്തിയ ക്രമക്കേുകള്‍ എണ്ണിപ്പറയുന്ന സി ആന്റ് എജി റിപ്പോര്‍ട്ടിന് നേരെ കണ്ണടച്ച് സര്‍ക്കാരും സിപിഎമ്മും. നിയമസഭയിലെ നടപടി ക്രമങ്ങളിലൂടെ റിപ്പോര്‍ട്ട് കടന്നുപോകട്ടെ എന്ന നിലപാട് എടുത്തു ഇന്ന് സിപിഎം സെക്രട്ടേറിയറ്റ്. രാഷ്ട്രീയ ആരോപണങ്ങള്‍ മാത്രമാണെന്നും യുഡിഎഫ് കാലത്തെ ക്രമക്കേടുകള്‍ മൂടിവെയ്ക്കാനുള്ള നീക്കമെന്നും വിലയിരുത്തിയാണ് സിഎജി റിപ്പോര്‍ട്ടിന് പ്രധാന്യം കൊടുക്കേണ്ടെന്ന് തീരുമാനം. അതേസമയം ലോക്‌നാഥ് ബെഹ്‌റയെ മാറ്റി നിര്‍ത്തി അന്വേഷണം വേണമെന്ന നിലപാടിലാണ് പ്രതിപക്ഷം. പങ്കെടുക്കുന്നവര്‍- സണ്ണി ജോസഫ് എംഎല്‍എ, എം നൗഷാദ് എംഎല്‍എ, ജെ ആര്‍ പദ്മകുമാര്‍, സിആര്‍ നീലകണ്ഠന്‍ എന്നിവര്‍.