Programs Dhim Tarikida Thom

എല്ലാം അയ്യപ്പ കടാക്ഷം...

പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളും ചെങ്കൊടി പുതച്ചതോടെയാണ് ആ നടുക്കുന്ന സത്യം നമ്മുടെ ദേവസ്വം മന്ത്രി കടകംപള്ളി സഖാവിന് മനസിലായത്. അതേ സക്ഷാല്‍ അയപ്പ ഭഗവാന്റെ അനുഗ്രഹം പാര്‍ട്ടിക്ക് ഒപ്പമാണ്. ശാസ്താവിന്റെ അനുഗ്രഹമാണ് കോന്നി ഉപതെരഞ്ഞടുപ്പില്‍ വിജയിക്കാന്‍ കാരണം. കഴിഞ്ഞില്ല, ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ ഉള്ള പാലായില്‍ ജയിക്കാനും കാരണം ദൈവാനുഗ്രഹമാണ്. അപ്പോ ഇനി വിശ്വാസത്തിന്റെ പേരും പറഞ്ഞ് ആരും പാര്‍ട്ടിയെ വിരട്ടണ്ടാ. സ്വാമി ശരണം... ധിം തരികിട തോം, എപ്പിസോഡ്: 350