ഒരു വര്‍ഗീയ തര്‍ക്കം
പൂര്‍വ്വ ജന്മത്തില് നാം ആരായിരുന്നു, ആ ആര്‍ക്കറിയാം. എന്തായാലും കേരള രാഷ്ട്രീയം കഴിഞ്ഞ ഒരാഴ്ചയായി ജനിതകഘടന നോക്കി ചുറ്റിത്തിരിയുകയാണ്. പ്രതിപക്ഷ നേതാവ് ചെന്നിത്തല ആര്‍എസ്എസ് പിന്‍ഗാമിയെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ആരോപിക്കുകയും യൂഡിഎഫില്‍ ആര്‍എസ്എസ് നേതാവായി കാണുന്നത് ചെന്നിത്തലയെ മാത്രമാണെന്നും ഉമ്മന്‍ചാണ്ടിയെയും കുഞ്ഞാലികുട്ടിയെയും ഒതുക്കിയെന്നും എന്നുവേണ്ട ഒരു അവിഹിതസംബന്ധ ചരിത്രമാണ് സിപിഎം സെക്രട്ടറി ഉയര്‍ത്തിയത്. ഇതിന്റെ മറുപടിയായി ചെന്നിത്തല വന്നെങ്കിലും അതിലും ഹിറ്റ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പഴയ ആര്‍എസ്എസ് ആണെന്ന കണ്ടെത്തലാണ്. എസ്ആര്‍പിയുടെ സൗമ്യമുഖം സംഘത്തിന്റെ ശിക്ഷണത്തിന്റെ ഭാഗമെന്ന് വരെ സംഘം പറഞ്ഞു. അപ്പോ ബിജെപിയിലെ മുന്‍പ്രസിഡന്റ് സികെ പദ്മനാഭന് ആദ്യകാലത്ത് കമ്മ്യൂണിസ്റ്റ് ആയിരുന്നു, അതാണത്രേ അദ്ദേഹവും അത്ര സൗമ്യനായ നേതാവായത് എന്ന് മറുപടി. കൊള്ളാം, പറഞ്ഞുവന്നാല്‍ ആരും പാര്‍ട്ടിയായി ജനിച്ചുവീഴുന്നില്ല, ജീവിതത്തിലെ വീഴ്ചയാണ് അവരെ ഓരോ ദുരിതങ്ങളിലെത്തിക്കുന്നത്. ധിം തരികിട തോം, 391.