Programs Dhim Tarikida Thom

മദ്യപിക്കുന്നവര്‍ക്ക് ചോദിക്കാനും പറയാനും ആരുമില്ലല്ലോ

സംസ്ഥാന സര്‍ക്കാര്‍ വാരിക്കോരി റേഷന്‍ നല്‍കിയപ്പോഴും സമൂഹഅടുക്കളയില്‍ ഗംഭീര ഫുഡ് നല്‍കിയപ്പോഴും സംശയം തോന്നിയിരുന്നു. ഇതിന്റെ എല്ലാം നികുതിഭാരം പാവം കുടിയന്മാരില്‍ അടിച്ചേല്‍പ്പിക്കുമെന്ന്, അതേപടി തന്നെ, ചോദിക്കാനും പറയാനും ആരുമില്ലാത്ത പാവം മദ്യപാനികള്‍ തന്നെ ഇതിന്റെ എല്ലാം കേട് തീര്‍ക്കണം. അല്ലാതെ സര്‍ക്കാരിനെ സഹായിക്കാന്‍ ഒരു ആത്മീയ നേതാവും വരില്ല, രാഷ്ട്രീയ നേതാക്കളും ഇല്ല. ഇതാണ് യാഥാര്‍ത്ഥ്യമെന്നിരിക്കെ, മുഖ്യമന്ത്രിയും കേന്ദ്രസഹമന്ത്രിയും നടത്തുന്ന തര്‍ക്കം കാണുമ്പോഴാണ് ശരിക്കും ചിരി വരുന്നത്. ധിം തരികിട തോം, എപ്പിസോഡ്: 377.