Programs Dhim Tarikida Thom

കോവിഡ് കാലത്തെ ബാലി സുഗ്രീവ യുദ്ധം

ബാലി സുഗ്രീവ യുദ്ധം ശക്തമായി നടക്കുമ്പോള്‍ പിന്നില്‍ നിന്നും സാക്ഷാല്‍ ശ്രീരാമന്‍ ബാലിയെ ഒളിയമ്പ് എയ്തു വീഴ്ത്തി. സംഗതി രാമനാണ് നടത്തിയതെങ്കിലും പിന്നില്‍ നിന്നും എയ്തത് അധര്‍മ്മം എന്ന് ബാലി പറഞ്ഞു. നേര്‍ക്ക് നേര്‍ യുദ്ധം ചെയ്താല്‍ എതിരാളിയുടെ പാതിശക്തി കൂടി കിട്ടു്ന്ന ബാലി ഈ ഡയലോഗ് അടിച്ചെങ്കിലും ശ്രീരാമന്റെ മറുപടി ശ്രദ്ധേയമാണ്. അല്ലയോ ബാലി, നമ്മെ നേര്‍ക്ക് നേര്‍കണ്ടാല്‍ നീ നമ്മുടെ ഭക്തനായി മാറും, ഭക്തനെ വധിക്കാന്‍ മാത്രം നമ്മുക്ക് സാധിക്കില്ല. അതിനാല്‍ പിന്നില്‍ നിന്നും നിന്നെ നാം എയ്തു വീഴ്ത്തുന്നു. അതേ ഏര്‍പ്പാടാണ് ഇപ്പോ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി ഗ്രൂപ്പിനെ എയ്തിട്ട് സിപിഎം പറയുന്നത്. യൂഡിഎഫിനെ തളര്‍ത്താന്‍ കിട്ടുന്ന ഒരവസരവും പാഴാക്കില്ലെന്ന് സഖാവ് കോടിയേരി. അതേ വീണ്ടും ആ സുന്ദരിക്ക് ചുറ്റും എല്ലാവരും കറങ്ങുകയാണ്. ധിം തരികിട തോം, എപ്പിസോഡ്: 384.