ആപ്പിന്റെ കാലം ആഗതമായി
ലോക്ഡൗൺ കഴിഞ്ഞാൽ ഉണ്ടനെ ബെവ്‌കോ ആപ്പ് കൊണ്ടുവരാനാണ് എക്‌സൈസിന്റെ നീക്കം. കാരണം സൗജന്യ കിറ്റ് വിതരണം ചെയ്യണമെങ്കിലും ബജറ്റ് അവതരിപ്പിച്ച് സ്മാർട്ട് ആവണമെങ്കിലും നമ്മുടെ കുടിയന്മാരുടെ പണം വേണം. യുക്തിക്ക് നിരക്കാത്ത നികുതി ഈടാക്കി കുടിയന്മാരെ പറ്റിച്ചുണ്ടാക്കുന്ന കാശാണ് ശമ്പളവും പെൻഷനുമൊക്കെയായി മാറുന്നതെന്ന് ഇപ്പോൾ എല്ലാവർക്കും അറിയാം. അപ്പോൾ ആപ്പ് വരാതെ രക്ഷയില്ല. അങ്ങനെ ആപ്പിന്റെ കാലം ആഗതമായി. ധിം തരികിട തോം.