Programs Dhim Tarikida Thom

അമ്മയുടെ സന്തതികള്‍

അഭിനേതാക്കളുടെ സംഘടനയാണ് എ.എം.എം.എ എന്ന അമ്മ. നല്ല അച്ചടക്കമുള്ള സംഘടന. അമ്മയിലെ പെണ്‍മക്കളും ആണ്‍മക്കളും തമ്മിലുള്ള അടി തുടങ്ങിയിട്ട് കാലം കുറേയായി. പോയവാരം സംഘടനയുടെ പ്രവൃത്തികളില്‍ അസംതൃപ്തരായ ചില പെണ്‍മക്കള്‍ പരസ്യമായി അമ്മ നേതൃത്വത്തിനെതിരെ രംഗത്തെത്തി. അവര്‍ പറഞ്ഞതിന് മറുപടിയുമായി നടന്‍ സിദ്ദിഖും പിന്നെ സംഘടനയുടെ എക്‌സിക്യൂട്ടിവ് സമിതി തന്നെയും എത്തി. ആകെ മൊത്തം അലമ്പായ അമ്മയുടെ ഐക്യമാണ് ഈ ആഴ്ചയില്‍ ആദ്യം. ധിം തരികിട കോം, എപ്പിസോഡ്: 295