Programs Dhim Tarikida Thom

അക്കരയ്ക്കു യാത്രചെയ്ത് മുഖ്യമന്ത്രിയും കൂട്ടരും; നാട്ടില്‍ നടന്നത് പലവിധ സംഭവങ്ങള്‍

അപ്പോ വിദേശയാത്ര കഴിഞ്ഞ് നമ്മുടെ മുഖ്യമന്ത്രിയും മന്ത്രിമാരും ഒക്കെ ലാന്‍ഡ് ചെയ്തു കഴിഞ്ഞു. നാല് കൊല്ലമാകുന്ന സര്‍ക്കാര്‍ ഇതുവരെ ആറ് വിദേശ യാത്ര നടത്തി നാട്ടുകാരെ സ്‌നേഹിച്ചിട്ടുണ്ട്. എന്നാല്‍ നിയമസഭയില്‍ എത്ര വിദേശയാത്ര നടത്തി എന്നതിന് വിവരം ശേഖരിച്ച് വരുന്നതേയുള്ളൂ. അപ്പോ ഔദ്യോഗിക വിശദീകരണം വന്നിട്ട് ബാക്കി പറയാം. ഇപ്പോ എന്തായലും മുഖ്യമന്ത്രി പോയപ്പോ പലതും ഈ നാട്ടില്‍ നടന്നു. വിശന്നിട്ട് പിള്ളേര് മണ്ണ് വാരി തിന്നു, പ്രളയദുരന്തത്തില്‍ കാശ് കിട്ടാതെ പാവങ്ങള്‍ ലോങ് മാര്‍ച്ച് നടത്തി, എന്തിന് കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളമില്ലാതെ തൊഴിലാളികള്‍ ഒരു വഴിക്കായി. ശബരിമലക്കിറങ്ങിയ ബിന്ദു അമ്മിണിക്ക് നേരെ അക്രമം വരെ ഉണ്ടായി. പള്ളിയില്‍ കേറാനുള്ള അടി സഭാവിശ്വസികള്‍ ഇപ്പോഴും തുടരുന്നു. ഇതൊക്കെ നടക്കുമ്പോള്‍ മുഖ്യമന്ത്രിയും കൂട്ടരും അക്കരക്ക് യാത്ര ചെയ്യുകയായിരുന്നു. ധിം തരികിട തോം, എപ്പിസോഡ്: 354