Programs Dhim Tarikida Thom

മഹാമേരിയെ കൃത്യമായി വിശദീകരിച്ച് മുഖ്യന്‍

കോവിഡ് കാലത്തെ ഏറ്റവും വലിയ ക്രൗഡ്പുള്‍ സംഭവം എല്ലാ ദിവസവും മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന പത്രസമ്മേളനം ആണ്. നാട്ടുകാരെല്ലാം ഈ വാര്‍ത്താസമ്മേളനം കാണുന്നു. ഭൂരിപക്ഷം പേരും ബിവറേജ് എന്ന് തുറക്കും, മുഖ്യമന്ത്രി എന്തെങ്കിലും പ്രഖ്യാപിക്കുമോ എന്ന പ്രതീക്ഷയില്‍ ആണ് വാര്‍ത്താസമ്മേളനത്തെ കാണുന്നത്. എങ്കിലും സംഭവം കൊള്ളാം. അതത് ദിവസത്തെ മഹാമേരിയെ മുഖ്യന്‍ കൃത്യമായി വിശദീകരിക്കുന്നുണ്ട്. എന്നാല്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ മുഖ്യമന്ത്രി മാധ്യമങ്ങളെ അനുവദിക്കുന്നില്ലെന്ന് പ്രതിപക്ഷം പരാതിപ്പെടുന്നു. അതിലെന്തങ്കിലും സത്യമുണ്ടോ എന്ന് ചോദിച്ചാല്‍ സി.എം ദേ ഇങ്ങനെ പറയും. ധിം തരികിടം തോം, എപ്പിസോഡ്: 375