Programs Dhim Tarikida Thom

കോവിഡിനെ പിന്നെയും പിടിച്ചുകെട്ടാം, രാഷ്ട്രീയ കോമരങ്ങളെയോ?

കോവിഡ് 19-നെ കേരളം പിടിച്ചു കെട്ടി വരുമ്പോഴാണ് രാഷ്ട്രീയ കോമരങ്ങള്‍ക്ക് വൈറസ് ബാധിച്ചത്. നാടും നാട്ടാരും ഒരുകാരണവശാലും രക്ഷപ്പെടാന്‍ പാടില്ല എന്ന ഐക്യം രാഷ്ട്രീയക്കാര്‍ക്കിടയില്‍ പണ്ടേ ഉള്ളതാണ്. അപ്പോള്‍ പിന്നെ എന്തെങ്കിലും അലമ്പ് ആവശ്യമാണല്ലോ. വായും മൂക്കും പൊത്തി വീട്ടിലിരിക്കുന്ന നാട്ടുകാരെ വീണ്ടും ഭ്രാന്താക്കാന്‍ വേണ്ടി രാഷ്ട്രീയ അടി ആരംഭിക്കുകയാണ്. പ്രധാന കുഴിത്തുരുമ്പുകളൊക്കെ നിശ്ശബ്ദമായതുകൊണ്ടാകണം ലീഗില്‍ നിന്ന് കെ.എം ഷാജിയാണ് രംഗത്തെത്തിയിരിക്കുന്നത്. ധിം തരികിടം തോം, എപ്പിസോഡ്: 373