Programs Dhim Tarikida Thom

ചട്ടമ്പിനാട്

മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിച്ചത് മുതല്‍ വ്യാജവാര്‍ത്തകള്‍ വരെ പ്രധാന വിഷയമായി ഏറ്റെടുത്തുകൊണ്ട് പാര്‍ട്ടി സൈബര്‍ പോരാളികളും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒളിഞ്ഞും തെളിഞ്ഞും ഇപ്പോഴും തുടരുകയാണ്. കഴി്ഞ്ഞ ആഴ്ച മണ്ണിലും വിണ്ണിലും ദുരന്തവാര്‍ത്തകള്‍ ആയിരുന്നെങ്കില്‍ ഈ ആഴ്ച ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അപവാദ കഥകള്‍ മാത്രമായിരുന്നു ദുരന്തം. അങ്ങനെ മാധ്യമപ്രവര്‍ത്തകരുടെ സംഘടന മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതിയൊക്കെ കൊടുത്ത് സങ്കടപ്പെട്ട് നിന്നപ്പോഴാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും വാനോളം പുകഴ്ത്തി രംഗത്ത് വന്നത്. നട്ടെലുള്ള മാധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രി അപമാനിക്കരുതെന്ന് പ്രതിപക്ഷ നേതാവ് പറയുന്നു. അപ്പോഴാണ് അത് ഓര്‍മ്മ വന്നത്, ഇഷ്ടമില്ലാത്ത ചോദ്യങ്ങള്‍ വന്നപ്പോ മാധ്യമപ്രവര്‍ത്തകരോട് ഭയങ്കര വാത്സല്യം പ്രകടിപ്പിച്ച ചെന്നിത്തലയെ. ചുരുക്കത്തില്‍ ഒറ്റ കാര്യമേയുള്ളൂ, ചില സത്യങ്ങള്‍ തുറന്നു പറയുമ്പോ അത് ബാധിക്കുന്നവര്‍ മാധ്യമങ്ങളെ എതിര്‍ക്കും, എല്ലാ രാഷ്ട്രീയ നേതാക്കളും രാഷ്ട്രീയ പാര്‍ട്ടികളും ഓരോ കാലഘട്ടത്തില്‍, സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരയെും ഇല്ലാതാക്കനും വായടപ്പിക്കാനും ശ്രമിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ചോദിച്ചപോലെ എണ്ണിയെണ്ണി പറയട്ടേ. ധിം തരികിട തോം, എപ്പിസോഡ്: 395.